ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; ഒളിവിലായിരുന്ന ഹോട്ടല്‍ ഉടമ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2023 06:17 PM  |  

Last Updated: 15th January 2023 06:17 PM  |   A+A-   |  

reshmi raj death

രശ്മി രാജ് / ഫയല്‍

 

കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച കേസില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഹോട്ടല്‍ ഉടമ കോളറങ്ങള വീട്ടില്‍ ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ബംഗളൂരു കമ്മനഹള്ളിയില്‍ നിന്നാണ് പിടികൂടിയത്. ഹോട്ടലിലെ പാചകക്കാരനെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. 

ദിവസങ്ങള്‍ക്ക് മുന്‍പ് സംക്രാന്തി പാര്‍ക്ക് ഹോട്ടലില്‍ നിന്ന് അല്‍ഫാം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റാണ് നഴ്‌സ് രശ്മി രാജ് മരിച്ചത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ, ആരോഗ്യനില വഷളായാണ് മരണം. 

ഹോട്ടലിലെ മുഖ്യ പാചകക്കാരന്‍ മലപ്പുറം സ്വദേശി  മുഹമ്മദ് സിറാജുദ്ദീനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാളെ നരഹത്യ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സിറാജുദീനെ മലപ്പുറം കാടാമ്പുഴയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിമാനപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് തിരിച്ചുപോയ മൂന്ന് നേപ്പാള്‍ സ്വദേശികളും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ