കടുവ ആക്രമണം; കർഷകന്റെ മരണത്തിൽ മുഖ്യമന്ത്രിയേയും രാഹുലിനെയും വിമര്‍ശിച്ച് വി മുരളീധരൻ 

പിണറായി വിജയനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ
വി മുരളീധരന്‍/ഫയല്‍ ചിത്രം
വി മുരളീധരന്‍/ഫയല്‍ ചിത്രം


ന്യൂഡൽഹി: കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കൊല്ലപ്പെട്ട തോമസിന്റെ മകൾ സോനയുടെ ചോദ്യങ്ങൾക്ക് ഭരണപക്ഷത്തിന് മറുപടി ഉണ്ടോ എന്നദ്ദേഹം ചോദിച്ചു. 

ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

"അവിടെ നല്ല ഡോക്ടറോ നഴ്സോ ഒന്നുമുണ്ടായില്ല. ആംബുലൻസ്പോലും കിട്ടിയില്ല. മെഡിക്കൽ കോളജ് എന്ന ബോർഡ് വെച്ചതല്ലാതെ അവിടെ മറ്റെന്തുണ്ട്?"
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിൻ്റെ മകൾ സോനയുടെ ഈ ചോദ്യം കേരളത്തിലെ ഭരണക്കാരിൽ ലജ്ജയു ണ്ടാക്കട്ടെ..... 
പിണറായി വിജയൻ്റെ ഭരണമാണ് ...
രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമാണ്....
രാജ്യത്തിനാകെ മാതൃകയായിരുന്ന കേരള മോഡൽ ആരോഗ്യ വികസനത്തെ മാറി മാറി ഭരിച്ചവർ എങ്ങനെ പിന്നോട്ടടിച്ചു എന്നതിൻ്റെ തെളിവാണിത്....
സ്വാതന്ത്ര്യത്തിനും മുമ്പേ മികച്ച ആരോഗ്യകേന്ദ്രങ്ങളും ഡോക്ടർമാരും ഉണ്ടായിരുന്ന സംസ്ഥാനമാണ് കേരളം...!
ഭാരതയാത്ര നടത്തുന്ന എം.പി സ്വന്തം മണ്ഡലത്തിൻ്റെ ഈ ഗതികേട് കാണുന്നുണ്ടോ ?
വന്യജീവി ആക്രമണം തടയാൻ കഴിഞ്ഞ എട്ടുവർഷത്തിനിടെ കേന്ദ്രസർക്കാർ അനുവദിച്ച 77 കോടിയിൽ 35 കോടിയും ഇക്കൂട്ടർ പാഴാക്കി എന്നു കൂടി കേരളം അറിയുക.....!

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com