വര്‍ധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങള്‍ : ഇന്ന് സര്‍വകക്ഷിയോഗം; പാലക്കാട് പിടി 7 വിലസുന്നു

വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍,നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വയനാട് : വന്യമൃഗ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഇന്ന് സര്‍വകക്ഷിയോഗം. വനം മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം. രാവിലെ 9.30 ന് കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍,നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്‍ തോമസിന്റെ കുടുംബത്തെ വനംമന്ത്രി സന്ദര്‍ശിക്കും. തോമസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 10 ലക്ഷം രൂപ ഇന്നലെ കൈമാറിയിരുന്നു. 

കടുവ ഭീതി നിലനില്‍ക്കുന്ന മാനന്തവാടി പിലാക്കാവിലും പൊന്മുടി കോട്ടയിലും ജാഗ്രത തുടരുകയാണ്. അതിനിടെ, പാലക്കാട് ധോണിയിലും പരിസരത്തും കൃഷി നശിപ്പിച്ചും ഭീതി വിതച്ചും പി ടി സെവന്‍ എന്ന കാട്ടാന സൈ്വരവിഹാരം തുടരുകയാണ്. ആനയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രദേശവാസികള്‍ കടുത്ത അമര്‍ഷത്തിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com