യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2023 01:14 PM  |  

Last Updated: 23rd January 2023 01:14 PM  |   A+A-   |  

pk_firos

പികെ ഫിറോസ്‌

 

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റില്‍. തിരുവനന്തപുരം പാളയത്തുവച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്്റ്റ്

കേസില്‍ ഒന്നാം പ്രതിയാണ് പികെ ഫിറോസ്. കേസില്‍ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. 

യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ വ്യാപക ആക്രമണം നടന്നിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലേറ് നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുയും ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരെ സേവ് കേരള മാര്‍ച്ച് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു മാര്‍ച്ച്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്‍സ്റ്റഗ്രാം വഴി 'സൗഹൃദം'; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ