'കണ്ണൂര്‍ എലത്തൂരിന്റെ തുടര്‍ച്ച; കേരളത്തില്‍ മാത്രം എന്തുകൊണ്ട് ട്രെയിനില്‍ തീപിടിത്തം നടക്കുന്നു?'

പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി എത്രയും വേഗം കേസ് എന്‍ഐഎക്ക് കൈമാറണം.
പികെ കൃഷ്ണദാസ്/ ഫയല്‍ ചിത്രം
പികെ കൃഷ്ണദാസ്/ ഫയല്‍ ചിത്രം

കണ്ണൂര്‍:  എലത്തൂര്‍ ട്രെയിന്‍ തീവയ്പിന്റെ തുടര്‍ച്ചയാണ് കണ്ണൂര്‍ തീപിടിത്തമെന്ന് റെയില്‍വേ പിഎസി ചെയര്‍മാന്‍ പികെ
പികെ കൃഷ്ണദാസ്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി എത്രയും വേഗം കേസ് എന്‍ഐഎക്ക് കൈമാറണം. കേരളത്തില്‍ മാത്രം എന്തുകൊണ്ടാണ് അടിക്കടി ട്രെയിനില്‍ തീപിടിത്തം നടക്കുന്നതെന്നും കൃഷ്ണദാസ് ചോദിച്ചു. 

'ഇത് ഒരു ആവര്‍ത്തനാണ്. രണ്ടുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണ്. ഇതിന് എലത്തൂരിലെ തീവയ്പുമായി ഏറെ സമാനതയുണ്ട്. അത് ഓടുന്ന തീവണ്ടിയായിരുന്നെങ്കില്‍ ഇത് നിര്‍ത്തിയിട്ട തീവണ്ടിയാണെന്ന വ്യത്യാസം മാത്രമെയുള്ളു. അതേ തീവണ്ടിയിലെ ബോഗിയാണ് കത്തിച്ചത്. സാഹചര്യത്തെളിവുകള്‍ പരിശേധിച്ചപ്പോള്‍ ഒന്നിലധികം ആളുകളുടെ സാന്നിധ്യം ഉണ്ടെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന തീവയ്പ് പൊതുസമൂഹത്തിന്റെയും യാത്രക്കാരുടെ ഇടയിലും  ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കേരളാ പൊലീസ് പ്രാഥമകി അന്വേഷണം നടത്തിയ ശേഷം ഇത് ആസൂത്രിതമാണെന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ എന്‍ഐഎക്ക് കൈമാറണം'- കൃഷ്ണദാസ് പറഞ്ഞു. 

'നമ്പര്‍ വണ്‍ സംസ്ഥാനമാണെന്ന് പറയുമ്പോള്‍ കേരളത്തിലാണ് ഇത്തരം സംഭവങ്ങള്‍ അടിക്കടി നടക്കുന്നത്. എല്ലാ സാഹചര്യവും അവര്‍ക്ക് അനുകൂലമാണെന്ന് തോന്നുന്നതുകൊണ്ടാണ് തീവ്രവാദസംഘടനയുടെ ആളുകള്‍ കേരളത്തിലെത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവാണ്ടേത്. പൊതുസമൂഹത്തെ ഭയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പൊതു ഇടങ്ങള്‍ ഉപയോഗിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

അതേസമയം,  ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ കേരള പൊലീസിനോടു വിവരങ്ങള്‍ തേടി. സംസ്ഥാന പൊലീസില്‍നിന്നും റെയില്‍വേ പൊലീസില്‍നിന്നുമാണു വിവരം തേടുക. തീവയ്പ്പില്‍ അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണ് എന്‍ഐഎ വിവരങ്ങള്‍ തേടുന്നത്. ഏപ്രില്‍ രണ്ടിന് എലത്തൂരുണ്ടായ ട്രെയിന്‍ തീവയ്പ് കേസും നിലവില്‍ എന്‍ഐഎയുടെ അന്വേഷണത്തിലാണ്

അഗ്‌നിക്കിരയായ ആലപ്പുഴ - കണ്ണൂര്‍ ഇന്റര്‍സിറ്റിയുടെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചും ബിപിസിഎലിന്റെ ഇന്ധന സംഭരണിയും തമ്മില്‍ വെറും 100 മീറ്ററിന്റെ അകലം മാത്രമാണ് ഉണ്ടായിരുന്നത്. വലിയ അപകടമാണ് ഒഴിവായതെന്നു വിദഗ്ധര്‍ പറയുന്നു.കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗിയാണ് പുലര്‍ച്ചെ ഒന്നരയോടെ കത്തിനശിച്ചത്. മൂന്നാം പ്ലാറ്റ്‌ഫോമിനു സമീപം ഏട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആര്‍ക്കും പരുക്കില്ല. ട്രെയിനിലെ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്നു സംശയിക്കുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com