വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്; മുഖ്യമന്ത്രിക്കും പങ്ക്, എഫ്‌സിആർഎ റിപ്പോർട്ട് പരസ്യപ്പെടുത്തുമെന്ന് അനിൽ അക്കര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 07:38 AM  |  

Last Updated: 03rd March 2023 07:38 AM  |   A+A-   |  

anil akkara

പിണറായി വിജയൻ, അനിൽ അക്കര/ ചിത്രം ഫെയ്‌സ്‌ബുക്ക്

തൃശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനിൽ അക്കരയുടെ ആരോപണം.

ലൈഫ് മിഷൻ സിഇഒ തയ്യാറാക്കിയ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഇന്ന് പുറത്തുവിടുമെന്നും അനിൽ അക്കര ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഉച്ചയ്‌ക്ക് തൃശൂർ ഡിസിസിയിൽ വിളിച്ചു ചേർക്കുന്ന വാർത്ത സമ്മേളനത്തിൽ എല്ലാ രേഖകളും പുറത്തുവിടുമെന്ന് അനിൽ അക്കര വ്യക്തമാക്കി. എന്നാൽ അനിൽ അക്കരയുടെ ആരോപണങ്ങൾ നിയമസഭയിലും ചർച്ചയാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: കൊച്ചി നഗരത്തിൽ കനത്ത പുക, തീയണയ്ക്കാന്‍ ശ്രമം തുടരുന്നു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌