കിണറിന്റെ മതിലില്‍ ഇരുന്ന് ഫുട്‌ബോള്‍ കളി കണ്ടു, പന്ത് നേരെ വന്നപ്പോള്‍ പിന്നോട്ടാഞ്ഞു; കിണറ്റില്‍ വീണ 14കാരനെ രക്ഷിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2023 09:22 AM  |  

Last Updated: 09th March 2023 09:22 AM  |   A+A-   |  

fell into the well

പ്രതീകാത്മക ചിത്രം

 

തൊടുപുഴ:  ഫുട്‌ബോള്‍ കളി കാണുന്നതിനിടെ പതിനാലുകാരന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണു.  ഇടവെട്ടി സ്വദേശിയായ പതിനാലുകാരനെ അഗ്‌നിരക്ഷാസേന എത്തി രക്ഷിച്ചു. 

ഇന്നലെ 11 മണിയോടെയാണ് സംഭവം. 35 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. കൂട്ടുകാര്‍ ഫുട്‌ബോള്‍ കളിക്കുന്നത് കണ്ട് കിണറിന്റെ മതിലില്‍ ഇരുന്ന ബാലന്‍ പന്ത് നേരെ വന്നപ്പോള്‍ പിന്നോട്ട് ആഞ്ഞപ്പോഴാണ് കിണറ്റിലേക്ക് വീണതെന്നാണ് വിവരം.

ഓടിയെത്തിയ നാട്ടുകാരിലൊരാള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിക്കു പിടിച്ചുനില്‍ക്കാന്‍ ചെറിയ ഏണിയിറക്കി നല്‍കി. തുടര്‍ന്ന്, അഗ്‌നിരക്ഷാ സേന എത്തി വലയിലാക്കി കരയിലെത്തിക്കുകയായിരുന്നു. വീഴ്ചയില്‍ ചെറിയ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പുകമൂടി കൊച്ചി; ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ