93കാരിയെ കള്ളനോട്ട് നൽകി പറ്റിച്ചു, കൊണ്ടു പോയത് 4000 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ; പരാതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2023 08:27 AM |
Last Updated: 11th March 2023 08:27 AM | A+A A- |

ഫയല്‍ ചിത്രം
കോട്ടയം: തൊണ്ണൂറ്റിമൂന്നുകാരിക്ക് കള്ളനോട്ട് നൽകി പറ്റിച്ചതായി പരാതി. കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയാണ് തട്ടിപ്പിന് ഇരയായത്. വർഷങ്ങളായി ലോട്ടറി വിറ്റാണ് ഇവർ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്.
മാർച്ച് ആറിനാണ് സംഭവം. കാറിലെത്തിയ ഒരു യുവാവ് രണ്ടായിരത്തിന്റെ രണ്ട് നോട്ടുകൾ തന്ന ശേഷം കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകൾ ഒന്നിച്ച് വാങ്ങികൊണ്ടു പോവുകയായിരുന്നു.
മുഴുവൻ ടിക്കറ്റും വിറ്റ സന്തോഷത്തിൽ വീട്ടിലേക്ക് മടങ്ങിയ ദേവയാനി പിന്നീടാണ് താൻ കബിളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. എന്നാൽ തട്ടിപ്പ് നടത്തിയ ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സ്കൂൾ വാർഷിക പരീക്ഷ: ടൈംടേബിളിൽ മാറ്റം, സമയം പുനഃക്രമീകരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ