പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; 'മായക്കണ്ണന്‍' നിരവധി പെണ്‍കുട്ടികളെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് പൊലീസ്

By സമകാലികമലയാളം ഡെസ്ക്  |   Published: 11th March 2023 09:53 PM  |  

Last Updated: 11th March 2023 09:53 PM  |   A+A-   |  

kannan

അറസ്റ്റിലായ കണ്ണന്‍

 

കൊല്ലം: പ്രണയം നടിച്ചു പീഡിപ്പിച്ചതിലുള്ള മനോവിഷമത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ യുവാവ് നിരവധി പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം പാമ്പുറം സന്ധ്യ ഭവനത്തില്‍ 'മായക്കണ്ണന്‍' എന്നു വിളിക്കുന്ന കണ്ണനെയാണ് (21) ഇന്‍സ്‌പെക്ടര്‍ വി ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി രേവതി തിയറ്ററിലെ ജീവനക്കാരനായ കണ്ണന്‍, പ്രണയം നടിച്ചാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ വലയിലാക്കിയത്.

ട്യൂഷനു പോയ പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ എത്തിച്ചു പീഡിപ്പിച്ചു. ഇതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചു. ബുക്കിലും മറ്റും പെണ്‍കുട്ടി ചില കുറിപ്പുകള്‍ എഴുതിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ണനെ പിടികൂടുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

പെണ്‍കുട്ടികളെ വശീകരിച്ചു ചതിക്കുക മായക്കണ്ണന്റെ വിനോദമായിരുന്നെന്നു പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടികളെ പ്രേമം നടച്ചു പീഡിപ്പിച്ച ശേഷം ഉടന്‍ ബന്ധത്തില്‍നിന്നും പിന്മാറുന്നതാണ് രീതി. പരമാവധി മൂന്നു മാസമാണ് ഒരു പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തുക. വില കൂടിയ 3 ഫോണുകളാണ് കണ്ണന്‍ ഉപയോഗിച്ചിരുന്നത്. പ്ലസ് ടു വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്ത കണ്ണന്റെ പക്കല്‍ നിന്നും മൊബൈല്‍ ഫോണുകള പൊലീസ് പിടിച്ചെടുത്തിരുന്നു. പരിശോധനയില്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ കണ്ടെത്തി. വശീകരിച്ചു കൊണ്ടു പോകുന്ന പെണ്‍കുട്ടികളെ കൊണ്ടു തന്ന റിസോര്‍ട്ടിലെ മുറി വാടകയും മറ്റും നല്‍കിക്കും. ഇവരില്‍ പലരില്‍ നിന്നു പണം കൈപ്പറ്റിതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചു ആരും പരാതി നല്‍കിയിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.


ഈ വാര്‍ത്ത കൂടി വായിക്കൂ അമിത വേഗത്തിലെത്തിയ കാര്‍ രണ്ടു സ്‌കൂട്ടറുകള്‍ ഇടിച്ചു തെറിപ്പിച്ചു; ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ