പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2023 08:33 PM  |  

Last Updated: 11th March 2023 08:33 PM  |   A+A-   |  

ksrtc

നിയന്ത്രണം വിട്ട ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറിയ നിലയില്‍, ഫോട്ടോ: എക്‌സ്പ്രസ്‌

 

പത്തനംതിട്ട: കോന്നി കിഴവള്ളൂരില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയിൽ. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കണ്ടെത്തല്‍. 

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയ അപകടം നടന്നത്. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരു കാറിനെ ഓവര്‍ടേക്ക് ചെയ്ത് വലതുവശം ചേര്‍ന്നുവരുന്ന കെഎസ്ആര്‍ടിസി ബസ്, എതിര്‍ദിശയില്‍ വരുന്ന മറ്റൊരു കാറില്‍ തട്ടിയശേഷം നിയന്ത്രണം വിട്ട് അടുത്തുള്ള പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇടിയുടെ ആഘാതത്തില്‍ കമാനം തകര്‍ന്ന് ബസിന് മുകളിലേക്ക് വീഴുന്നതും അന്തരീക്ഷമാകെ പൊടിപടലം നിറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അപകടത്തില്‍ ഒട്ടേറെപ്പേര്‍ക്കാണ് പരിക്കേറ്റത്. ബീം തലയില്‍ വീണ് പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാറുമായി കൂട്ടിയിടിച്ചു, നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി; മൂന്ന് പേരുടെ നില ഗുരുതരം 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ