150 കിലോ അടയ്ക്ക മോഷ്ടിച്ചു; മലപ്പുറത്ത് രണ്ടുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2023 08:56 PM  |  

Last Updated: 14th March 2023 08:56 PM  |   A+A-   |  

araca_nut_theft

അറസ്റ്റിലായ പ്രതികള്‍

 

മലപ്പുറം: അടയ്ക്കാ മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേരെ ചങ്ങരംകുളം പൊലീസ് പിടികൂടി. വയനാട് സുല്‍ത്താന്‍ ബത്തേരി നായക്കന്‍ പറമ്പത്ത് കെ ബഷീര്‍ (48), മലപ്പുറം മക്കരപറമ്പ് സ്വദേശിയായ പുളിമീത്തില്‍ അബ്ദുള്‍ ലത്തീഫ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍നിന്ന് 150 കിലോ അടയ്ക്ക പിടികൂടി. ചങ്ങരംകുളത്ത് നിന്ന് മോഷ്ടിച്ച് അടക്ക വില്‍ക്കാന്‍ അരീക്കോട്ടക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ ദ്യപിച്ച് വാഹനമോടിക്കല്‍, സഹപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യല്‍; കെഎസ്ആര്‍ടിസി എടിഒ അടക്കം അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ