വി ഡി സതീശന് സ്ത്രീകളോട് പുച്ഛം; സഭയില്‍ കണ്ടത് കാപട്യം; വീണാ ജോര്‍ജ്
By സമകാലികമലയാളം ഡെസ്ക് | Published: 15th March 2023 04:47 PM |
Last Updated: 15th March 2023 04:47 PM | A+A A- |

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്/ഫയല്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അത്തരത്തിലുള്ള ഒരാള്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണെന്നും മന്ത്രി ചോദിച്ചു. നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഫെയ്സ്ബുക്കിലൂടെയാണ് വീണാ ജോര്‍ജിന്റെ പ്രതികരണം.ബ്രഹ്മപുരം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി വീണാ ജോര്‍ജ് നേരത്തെ രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്ത് സ്ത്രീകള്‍ അതിക്രമത്തിനിരയാകുന്നത് ചൂണ്ടിക്കാട്ടി ഉന്നയിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം നടത്തിയിരുന്നു. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
വീണാ ജോര്‍ജിന്റെ കുറിപ്പ്:
സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷനേതാവ് സ്ത്രീകള്‍ക്ക് വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണ്. പ്രതിപക്ഷനേതാവിന്റെ ആ കാപട്യമാണ് ഇന്ന് സഭയില്‍ കണ്ടത് .സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതി.
ഈ വാര്‍ത്ത കൂടി വായിക്കൂ 'ആ തോന്നല്‍ അലമാരയില്‍ പൂട്ടിവെച്ചാല്‍ മതി'; ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട, വി ഡി സതീശന് ആര്‍എസ്എസുമായി അന്തര്‍ധാരയെന്ന് റിയാസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ