ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 24കാരി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2023 07:21 AM  |  

Last Updated: 16th March 2023 07:21 AM  |   A+A-   |  

arya

ആര്യ

 

കോട്ടയം: ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകള്‍ ആര്യ (അനിമോള്‍24) ആണ് മരിച്ചത്. തിരുവല്ലയില്‍ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്.

28ന് തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിലാണ് അപകടം.  ഫീല്‍ഡ് വര്‍ക്കിനു പോകുന്നതിനിടെയാണു കുഴഞ്ഞുവീണത്. ഗുരുതരമായി പരിക്കേറ്റ ആര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ, ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കൊച്ചിയിൽ, ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് 6 വരെ ഗതാഗതനിയന്ത്രണം  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ