അടുത്ത വർഷത്തെ സ്‌കൂൾ യൂണിഫോം റെഡി; വിതരണ ഉദ്ഘാടനം നാളെ

യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ 11മണിക്ക് ഏലൂർ ജിഎച്ച്എസ് സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് അടുത്ത അധ്യയന വർഷത്തേക്ക് വിതരണം ചെയ്യാനുള്ള കൈത്തറി സ്‌കൂൾ യൂണിഫോം തയ്യാർ. യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ 11മണിക്ക് ഏലൂർ ജിഎച്ച്എസ് സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും. 

സ്‌കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം ചരിത്രത്തിലാദ്യമായി മധ്യവേനലവധിക്ക് മുൻപായി വിതരണം ചെയ്യുന്നത് അഭിമാനകരമായ നേട്ടമാണെന്ന് പി രാജീവ് പറഞ്ഞു. 120 കോടി രൂപയുടെ 50 ലക്ഷം മീറ്റർ തുണിയാണ് സംസ്ഥാന സർക്കാരിന്റെ സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയിൽ തയ്യാറാക്കിയിട്ടുള്ളത്. ഇതോടെ, ജൂൺ 1ന് സ്‌കൂൾ തുറക്കുമ്പോൾ തന്നെ പുത്തൻ യൂണിഫോം ധരിച്ച് വിദ്യാർഥികൾക്ക് ക്ലാസിലെത്താം

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സൗജന്യ കൈത്തറി യൂണിഫോം നൽകുന്നത്. രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. ആകെ 10 ലക്ഷം കുട്ടികൾക്കായി 42.5 ലക്ഷം മീറ്റർ യൂണിഫോം തുണിയാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുക. 2023-24 അധ്യയന വർഷത്തിൽ സ്‌കൂൾ യൂണിഫോം പദ്ധതിയ്ക്കായി 140 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com