കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി ഡ്രൈവിങ്, വിഡിയോ വൈറലായതിന് പിന്നാലെ ലൈസൻസ് റദ്ദാക്കി എംവിഡി

പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിങ് ലൈസൻസാണ് റദ്ദാക്കിയത്
കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി ഡ്രൈവിങ്/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്
കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി ഡ്രൈവിങ്/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്

കോഴിക്കോട് : കുന്ദമംഗലത്ത് കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി അമിത വേ​ഗത്തിൽ വാഹനമോടിച്ച സംഭവത്തിൽ ഉടമയുടെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്‌തു. പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിങ് ലൈസൻസാണ് റദ്ദാക്കിയത്. 

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയ പാതയില്‍ നിന്ന് കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന കെഎല്‍ 57 എക്‌സ് 7012 എന്ന ആഡംബര വാഹനത്തിന്റെ സൺ റൂഫിന് മുകളിൽ മൂന്നുകുട്ടികളെ കയറ്റിയിരുത്തി അതിവേഗം അപകടകരമായ രീതിയിൽ കാർ ഓടിക്കുകയായിരുന്നു.

പിന്നിൽ സഞ്ചരിച്ച വാഹനത്തിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com