ടയറിനുമുണ്ട് എക്‌സ്പയറി ഡേറ്റ്, കഴിഞ്ഞാല്‍ വാഹനം നിരത്തില്‍ ഇറക്കുന്നത് നിയമവിരുദ്ധം- വീഡിയോ 

മോശമായ ടയറുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: മോശമായ ടയറുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. റോഡിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂട് കാരണവും വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണ്ടാവുന്ന ചൂട് നിമിത്തവും കാലപഴക്കം ചെന്ന ടയറുകള്‍ പൊട്ടാനുള്ള സാധ്യത കൂടുതലാണെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച മുന്നറിയിപ്പ് വീഡിയോയില്‍ പറയുന്നു. 

വാഹനങ്ങളിലെ ടയറിന്റെ കാലാവധി കമ്പനി ഉല്‍പ്പാദിപ്പിച്ച ദിവസം മുതല്‍ ആറുവര്‍ഷം വരെയാണ്. അതാണ് ഒരു ടയര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സമയം. ടയറുകളുടെ കാലാവധി ഓരോ ടയറിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള നാലക്ക സംഖ്യയില്‍ ആദ്യ രണ്ടക്കം ഈ ടയര്‍ നിര്‍മ്മിച്ച ആഴ്ചയെയും അവസാന രണ്ടക്കം ഈ ടയര്‍ നിര്‍മ്മിച്ച വര്‍ഷത്തെയും സൂചിപ്പിക്കുന്നു. ടയര്‍ വാങ്ങുന്നതിന് മുന്‍പ് ഇത് നിര്‍ബന്ധമായി നോക്കേണ്ടതാണെന്നും കേരള പൊലീസ് ഓര്‍മ്മിപ്പിച്ചു.

റോഡിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂട് കാരണവും വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണ്ടാവുന്ന ചൂട് നിമിത്തവും കാലപഴക്കം ചെന്ന ടയറുകള്‍ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. തേയ്മാനം സംഭവിച്ച ടയറുകളുടെ ഉപയോഗത്തോടൊപ്പം റീസൈക്കിള്‍ ചെയ്ത് വന്ന ടയറുകളുടെ ദീര്‍ഘകാല ഉപയോഗവും അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്. ടയറുകളുടെ വിള്ളലും പൊട്ടലും പഴക്കവും അപകടങ്ങള്‍ വിളിച്ചുവരുത്തും. മോശമായ ടയറുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് ടയറുകള്‍ കൃത്യമായി മാറ്റി ഉപയോഗിക്കാനും കേരള പൊലീസ് നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com