മമ്മൂട്ടിയോടും മോഹന്‍ലാലിനോടും മതിപ്പ്, മലയാളികള്‍ അധ്വാനശീലര്‍; കേരളത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി 

കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍
നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്നു, ട്വിറ്റര്‍
നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്നു, ട്വിറ്റര്‍

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. മലയാളികള്‍ വിദ്യാസമ്പന്നരും അധ്വാനശീലരുമാണ്. താനും അതിന്റെ ഗുണഭോക്താവാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയതാണ് ഉപരാഷ്ട്രപതി.

കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഉപരാഷ്ട്രപതി കേരളത്തെ പ്രശംസിച്ചത്. മലയാളികളുടെ ഗുണങ്ങള്‍ പറയുന്നതിനിടെ പഴയ ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. സൈനിക സ്‌കൂളിലെ മലയാളി അധ്യാപികയെ അനുസ്മരിച്ച് കൊണ്ടാണ് മലയാളികളുടെ ഗുണഗണങ്ങള്‍ പറഞ്ഞ് അദ്ദേഹം വാചാലനായത്. നടന്മാരായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും മതിപ്പുണ്ട്. പ്രമുഖരുടെയെല്ലാം പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ.

വിദ്യാഭ്യാസ- ആരോഗ്യമേഖലയിലെ കേരളത്തിന്റെ നിയമനിര്‍മ്മാണങ്ങളെയും ഉപരാഷ്ട്രപതി പ്രകീര്‍ത്തിച്ചു. ഇന്ത്യയെന്ന ജനാധിപത്യത്തിന്റെ വൃക്ഷത്തില്‍ പുഷ്പിച്ച് നില്‍ക്കുന്ന ശിഖരമാണ് കേരളമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വിരുന്നു നല്‍കി. രാവിലെ ക്ലിഫ് ഹൗസിലെത്തിയ ജഗ്ദീപ് ധന്‍കറെയും ഭാര്യയെയും മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേര്‍ന്ന് സ്വീകരിച്ചു. 

മുഖ്യമന്ത്രിയുടെ ചെറുമകനെയും ഉപരാഷ്ട്രപതി പരിചയപ്പെട്ടു. തുടര്‍ന്ന് പിണറായി വിജയനുമായി ജഗ്ദീപ് ധന്‍കര്‍ അല്പനേരം ചര്‍ച്ച നടത്തി. ഉപരാഷ്ട്രപതിയോടുള്ള ബഹുമാനാര്‍ത്ഥം രാവിലെ ക്ലിഫ് ഹൗസില്‍ വിരുന്ന് ഒരുക്കിയിരുന്നു. 

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍, ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവരും ക്ലിഫ് ഹൗസിലുണ്ടായിരുന്നു. ചീഫ് സെക്രട്ടറി വിപി ജോയി, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് എന്നിവരും വിരുന്നില്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com