കൊച്ചി: കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടിയെ (എസ്വി ഭട്ടി) നിയമിച്ചു. നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആന്ധ്രാ സ്വദേശിയായ എസ്വി ഭട്ടി. കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി കൂടി ആണ് എസ്വി ഭട്ടി. ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ഭട്ടിയെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ഏപ്രില്‍ 19ന് ശുപാര്‍ശ ചെയ്തിരുന്നു
എസ്വി ഭട്ടി 2019 മാര്‍ച്ച് 19 മുതല്‍ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ച് വരികയാണ്. 2013ലാണ് ഭട്ടിയെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ