പാക് തീവ്രവാദ സംഘടനയുമായി ബന്ധം; കോഴിക്കോട് എൻഐഎ റെയ്‌ഡ് 

കോഴിക്കോട് എൻഐഎ റെയ്‌ഡ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗസ്‌വ ഇ ഹിന്ദ് സംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് എൻഐഎ റെയ്‌ഡ്. 
ഇന്ത്യയിലടക്കം ഭീകരപ്രവർത്തനം നടത്തുന്നതിന് ഗസ്‌വ ഇ ഹിന്ദ് സംഘടനയുടെ പേരിൽ വാട്‌സ്ആപ്പ് ​ഗ്രൂപ്പ് രൂപീകരിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിൽ കഴിഞ്ഞ വർഷം പട്‌നയിൽ ഒരാൾ അറസ്റ്റിലായിരുന്നു.

മർഗൂബ് അഹമ്മദ് ഡാനിഷ് എന്ന ആളാണ് അറസ്റ്റിലായത്. ഇയാളുമായി ആശയവിനിമയം നടത്തിയവരുടെ വിവരങ്ങൾ എൻഐഎ കണ്ടെത്തിയിരുന്നു. അവരുടെ വീടുകളിലാണ് റെയ്‌ഡ് നടന്നത്. കേരളത്തിന് പുറമേ മധ്യപ്രദേശിലും ​ഗുജറാത്തിലും ഉത്തർപ്രദേശിലും എൻഐഎ പരിശോധന നടന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com