എസ്ഡിപിഐക്ക് കേരളത്തില്‍ എത്ര വോട്ടുകള്‍?; 2014ലെയും 2019ലെയും കണക്കുകള്‍ ഇങ്ങനെ

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ വോട്ടുകളുടെ എണ്ണത്തില്‍ 2019ല്‍ കുറവുണ്ടായതായി കണക്കുകള്‍ പറയുന്നു.
എസ്ഡിപിഐക്ക് കേരളത്തില്‍ എത്രവോട്ടുകള്‍?
എസ്ഡിപിഐക്ക് കേരളത്തില്‍ എത്രവോട്ടുകള്‍?

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എസ്ഡിപിഐ രംഗത്തുവന്നതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി യുഡിഎഫ് ബന്ധമുണ്ടാക്കിയെന്ന ആക്ഷേപമാണ് ഇടതുപക്ഷവും ബിജെപിയും മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ എസ്ഡിപിഐയുമായി ഒരുബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ച് പറയുന്നു. ഈ പശ്ചാത്തലത്തില്‍ എസ്ഡിപിഐയുടെ കേരളത്തിലെ വോട്ടുകള്‍ എത്രയുണ്ടെന്ന് പരിശോധിക്കുകയാണ് ഇവിടെ. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ വോട്ടുകളുടെ എണ്ണത്തില്‍ 2019ല്‍ കുറവുണ്ടായതായി കണക്കുകള്‍ പറയുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ മത്സരിച്ച എസ്ഡിപിഐക്ക് ആകെ കിട്ടിയത് 80,111 വോട്ടുകളാണ്. ആകെ പോള്‍ ചെയ്തതിന്റെ 0.4ശതമാനമാണ് എസ്ഡിപിഐക്ക് കിട്ടിയ വോട്ടുവിഹിതം. കണ്ണൂര്‍, വടകര, വയനാട്, മലപ്പുറം, പാലക്കാട്, ചാലക്കുടി, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലാണ് മത്സരിച്ചത്. കണ്ണൂര്‍ 8139, വടകര 5543, വയനാട് 5424, മലപ്പുറം 19095, പൊന്നാനി 18114, പാലക്കാട് 5746, ചാലക്കുടി 4685, എറണാകുളം 4309, ആലപ്പുഴ 1125, ആറ്റിങ്ങല്‍ 5428 എന്നിങ്ങനെ വോട്ടുകള്‍ നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ കൂടുതല്‍ വോട്ടുകള്‍ നേടിയത് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ്. മലപ്പുറത്ത് 47,853 വോട്ടും പൊന്നാനിയില്‍ 26,640 വോട്ടുമാണ് എസ്ഡിപിഐ നേടിയത്.കോട്ടയം 3,513, തിരുവനന്തപുരം 4,820, മാവേലിക്കര 8,946, തൃശൂര്‍ 6,894, ആലത്തൂര്‍ 7,820, കാസര്‍കോട് 9,713, ആറ്റിങ്ങല്‍ 11,225, കൊല്ലം 12,812, പത്തനംതിട്ട 11,353, ആലപ്പുഴ 10,993 ഇടുക്കി 10,401, എറണാകുളം 14,825, ചാലക്കുടി 14,386, പാലക്കാട്12,504, കോഴിക്കോട് 10,596, വയനാട് 14,326, വടകര 15,058, കണ്ണൂര്‍ 19,170 എന്നിങ്ങനെയാണ് എസ്ഡിപിഐക്ക് ലഭിച്ച വോട്ടുകള്‍.

എസ്ഡിപിഐക്ക് കേരളത്തില്‍ എത്രവോട്ടുകള്‍?
എസ്ഡിപിഐയുമായി സഖ്യമില്ല; തീവ്രവാദി, മതേതരവാദി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് സിപിഎം ആണോ?; വിഡി സതീശന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com