കേരളത്തില്‍ പത്രികാ സമര്‍പ്പണത്തിന് ഇനി മൂന്നുദിവസം; രാഹുല്‍ഗാന്ധി നാളെ വയനാട്ടിലെത്തും

രാഹുല്‍ ഗാന്ധി പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്താകും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
രാഹുൽ ​ഗാന്ധി
രാഹുൽ ​ഗാന്ധി ചിത്രം; ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലാണ്. പത്രിക സമര്‍പ്പണം അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പല പ്രമുഖ സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രിക സമര്‍പ്പിച്ചേക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 നാണ് പത്രികാ സമര്‍പ്പണം. ഇതിനു മുമ്പായി നിയമസഭയിലെ ഇഎംഎസ് പ്രതിമ, പട്ടത്തെ എംഎന്‍ പ്രതിമ, പാളയം രക്തസാക്ഷി മണ്ഡപം, സ്വദേശാഭിമാനി പ്രതിമ എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് കുടപ്പനക്കുന്നില്‍ നിന്നും പ്രകടനമായിട്ടാകും കലക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

ചാലക്കുടിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ എ ഉണ്ണികൃഷ്ണനും ഇന്ന് പത്രിക സമര്‍പ്പിക്കും. എറണാകുളം കലക്ടറേറ്റിലെത്തിയാണ് പത്രിക നല്‍കുക. വരണാധികാരിയായ എറണാകുളം എഡിഎമ്മിന് മുമ്പാകെയാണ് പത്രിക നല്‍കുക.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി, പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്താകും കലക്ടറേറ്റില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

രാഹുൽ ​ഗാന്ധി
ചൂട് ഉയർന്നു തന്നെ; 12 ജില്ലകളിൽ മുന്നറിയിപ്പ്; എട്ടിടത്ത് വേനൽ മഴ, 'കള്ളക്കടൽ' പ്രതിഭാസം തുടരും

രാവിലെ പത്ത് മണിയോടെ ഹെലികോപ്റ്റര്‍ ഉറങ്ങുന്ന രാഹുല്‍ 12 മണിയോടെ പത്രിക സമര്‍പ്പിച്ച് നാളെ തന്നെ തിരികെ മടങ്ങും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. ആനി രാജയാണ് വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കെ സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ത്ഥി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com