'ബ്ലാക് മാജിക്' സംശയം പരിശോധിക്കും; അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക സംഘം; മൊബൈലില്‍ നിന്നും രേഖകള്‍ നശിപ്പിച്ചു

രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികകളും മുറിയില്‍ നിന്നും കണ്ടെടുത്തിരുന്നു
മരിച്ച നവീൻ, ദേവി ആര്യ എന്നിവർ
മരിച്ച നവീൻ, ദേവി ആര്യ എന്നിവർ എക്സ്പ്രസ്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ ദമ്പതികളും വനിതാ സുഹൃത്തും കുടുംബം എന്ന നിലയിലാണ് ഹോട്ടലില്‍ മുറി എടുത്തതെന്ന് എസ്പി കെനി ബാഗ്രാ. നവീന്റെ രേഖകളാണ് നല്‍കിയത്. മറ്റുള്ളവരുടെ രേഖകള്‍ പിന്നീട് നല്‍കാമെന്ന് പറഞ്ഞു. കഴിഞ്ഞ മാസം 28 ന് എത്തിയെങ്കിലും മൂന്നുദിവസം പുറത്തായിരുന്നു. ഏപ്രില്‍ ഒന്നു മുതലാണ് ഇവരെ കുറിച്ച് വിവരം ഇല്ലാതായതെന്ന് എസ്പി പറഞ്ഞു.

നവീന്‍ മറ്റുള്ളവരില്‍ മുറിവുണ്ടാക്കിയശേഷം സ്വന്തം കൈയിലും മുറിവേല്‍പ്പിക്കുകയായിരുന്നു. ഇവര്‍ എന്തിന് ജിറോയില്‍ എത്തിയെന്ന് അന്വേഷിക്കുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേകസംഘത്തെ നിയോഗിച്ചു. ബ്ലാക് മാജിക് എന്ന കുടുംബത്തിന്റെ സംശയം പരിശോധിക്കുമെന്നും എസ് പി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മരിച്ച ദമ്പതികളായ നവീനും ദേവിയും രണ്ടു വര്‍ഷം മുമ്പുതന്നെ പുനര്‍ജന്മം എന്ന ആശയം പിന്തുടര്‍ന്നിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ദേവി സ്വകാര്യ സ്‌കൂളില്‍ ജര്‍മന്‍ അധ്യാപികയായി ജോലിക്ക് കയറിയപ്പോഴാണ്, ഫ്രഞ്ച് അധ്യാപികയായ ആര്യയെ പരിചയപ്പെടുന്നത്. അന്തര്‍മുഖരായിരുന്നു മൂന്നുപേരും. പിന്നീട് സ്‌കൂളിലെ ജോലി ദേവി ഉപേക്ഷിച്ചെങ്കിലും ആര്യയുമായുള്ള സൗഹൃദം തുടര്‍ന്നു.

ആര്യയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ദേവിയുടെ കൈവശമായിരുന്നു. അടുത്തമാസം ഏഴിനായിരുന്നു ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി ആഭരണങ്ങളും വസ്ത്രങ്ങളും എടുത്തിരുന്നു. തിരുവനന്തപുരത്തു നിന്നും കൊല്‍ക്കത്തയിലേക്കും, അവിടെ നിന്നും ഗുവാഹത്തിയിലേക്കും വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്തത്.

മരിച്ച നവീൻ, ദേവി ആര്യ എന്നിവർ
'വെള്ളിയാഴ്ചത്തെ ജുമ ഒഴിവാക്കിയാലും ഇത്തവണ നിര്‍ബന്ധമായും വോട്ട് ചെയ്യണം; നിസ്‌കാരത്തിന് മറ്റ് വഴികളുണ്ട്'

മൊബൈലില്‍ നിന്നും രേഖകളെല്ലാം നശിപ്പിച്ചിട്ടുണ്ട്. ആര്യയുടെ കഴുത്തിനും ദേവിയുടെയും നവീന്റെയും കൈയിലുമാണ് മുറിവ്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികകളും മുറിയില്‍ നിന്നും കണ്ടെടുത്തിരുന്നു. മൂന്നുപേരുടേയും മൃതദേഹങ്ങള്‍ ഇറ്റാനഗറിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരിച്ചവരുടെ ബന്ധുക്കള്‍ ഇറ്റാനഗറിലെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com