നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 290 പേര്‍
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 290 പേര്‍ഫയല്‍

നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് 290 പേര്‍; കൂടുതല്‍ പേര്‍ തിരുവന്തപുരത്ത്, കുറവ് ആലത്തൂരില്‍

സംസ്ഥാനത്ത് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചു.

നാളെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടിന് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം 22, ആറ്റിങ്ങല്‍ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂര്‍ 15, ആലത്തൂര്‍ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂര്‍ 18, കാസര്‍കോട് 13 എന്നിങ്ങനെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം

ഇതുവരെ ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ്(22). ഏറ്റവും കുറവ് ആലത്തൂര്‍(8). മാര്‍ച്ച് 28 നാണ് സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയത്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച 252 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 290 പേര്‍
'കൊടി പോകട്ടെ, പച്ചത്തൊപ്പിയെങ്കിലും ധരിക്കാന്‍ അവകാശം നല്‍കിക്കൂടായിരുന്നോ?'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com