'ദി കേരള സ്റ്റോറി' പ്രദര്‍ശനം; സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ സിനിമയുടെ പ്രദര്‍ശനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
'ദി കേരള സ്റ്റോറി'  പ്രദര്‍ശനം; സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
'ദി കേരള സ്റ്റോറി' പ്രദര്‍ശനം; സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിഫയല്‍

കൊച്ചി: 'ദി കേരള സ്റ്റോറി' ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. സിനിമയുടെ ആശയം മുസ്ലീങ്ങള്‍ക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ സിനിമയുടെ പ്രദര്‍ശനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു കമ്മ്യൂണിസ്റ്റ് വിരുദ്ധതയും സിനിമയിലുണ്ട്. ആര്‍ എസ് എസും ബിജെപിയുമാണ് ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നില്‍. ഇതിന് ദൂരദര്‍ശന്‍ കൂട്ടുനില്‍ക്കുകയാണ്. ഈ കള്ള പ്രചാരണം ജനങ്ങള്‍ തിരിച്ചറിയണം.തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രദര്‍ശനം തടയാന്‍ ഇടപെടണം. ഈ വിദ്വേഷ പ്രചാരണത്തിനെതിരെ കേരളം ശക്തമായ പ്രതിരോധം തീര്‍ക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭരണഘടന സംരക്ഷിക്കാനുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. ജനാധിപത്യ സംവിധാനങ്ങള്‍ ബിജെപി തകര്‍ത്തു. ഇന്ത്യയെ ഫാസിസ്റ്റ് വത്കരിക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യം. മോദിയുടെ ഭരണം ഫാസിസത്തിലേക്കുള്ള ദൂരം കുറച്ചു.വര്‍ഗീയ ധ്രുവീകരണമാണ് മോദിയുടെ ലക്ഷ്യമെന്നും ഗോവിന്ദന്‍ പറഞ്ഞു. ദൂരദര്‍ശനില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രിയും രംഗത്ത് എത്തിയിരുന്നു.

'ദി കേരള സ്റ്റോറി'  പ്രദര്‍ശനം; സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
തിരുവനന്തപുരത്ത് ഒമ്പതു നാമനിര്‍ദേശ പത്രികകള്‍ തള്ളി; നിരസിച്ചതിൽ മുന്‍ ബിഷപ്പ് റസാലത്തിന്റെ ഭാര്യയുടെ പത്രികയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com