ബന്ധത്തില്‍ നിന്ന് പിന്‍മാറിയില്ല; മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത്; ആശുപത്രിയിലെത്തിച്ച് മുങ്ങി; അറസ്റ്റില്‍

ഇരുവരും തമ്മില്‍ അഞ്ചു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്
ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്ടെലിവിഷന്‍ ചിത്രം

ഭോപ്പാല്‍: ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഗായത്രി വിഹാര്‍ കോളനിയില്‍ താമസക്കാരിയായ മലയാളി നഴ്‌സ് ടിഎം മായയാണ് കൊല്ലപ്പെട്ടത്. കേസില്‍ മായയുടെ സുഹൃത്തായ ഉത്തര്‍പ്രദേശ് സ്വദേശി ദീപക് കട്ടിയാര്‍ അറസ്റ്റിലായി. ഹലാല്‍പൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില്‍ അഞ്ചു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ യുവതി വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്ന് ദീപക് മൊഴി നല്‍കി. കഴിഞ്ഞ വര്‍ഷം ദീപക് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ഇതേചൊല്ലിയുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകം. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ദീപക് തന്നെയാണ് മായയെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. യുവതി തലകറങ്ങി വീണതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ മായ മരിച്ചതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. അപ്പോഴേക്കും ദീപക് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശ്വാസംമുട്ടിച്ചാണ് മായയെ കൊലപ്പെടുത്തിയത് പ്രതി പൊലീസിനോട് പറഞ്ഞു. മരിച്ച് നാലുമണിക്കൂര്‍ കഴിഞ്ഞ ശേഷം യുവതിയെ ദീപക് ആശുപത്രിയിലെത്തിച്ചത്. അഞ്ചുവര്‍ഷം മായ മറ്റൊരു ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ദീപക്കിനെ പരിചയപ്പെട്ടത്. പിന്നീട് ആശുപത്രി മാറിയ മായ ഭര്‍ത്താവിനും മകനും ഒപ്പമായിരുന്നു താമസം. അപ്പോഴും ദീപക്കുമായുള്ള സൗഹൃദം തുടര്‍ന്നു. മാസങ്ങളള്‍ക്ക് മുന്‍പ് മായയുടെ ഭര്‍ത്താവ് നാട്ടിലേക്കു മടങ്ങിയിരുന്നു.

കാന്‍പുര്‍ സ്വദേശിയായ ദീപക് ലാല്‍ഘട്ടിയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രതി, ഇതിന് മുന്നോടിയായി ഫ്ളാറ്റില്‍ താമസിച്ചിരുന്ന ഭാര്യയെയും മാതാപിതാക്കളെയും നാട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു. ഏതാനുംദിവസങ്ങളായി ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. ബുധനാഴ്ച വൈകിട്ടോടെ പ്രതി നഴ്സിനെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടു. തന്റെ ജീവിതത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും യുവതി ഇതിന് വിസമ്മതിച്ചു. ഇതോടെയാണ് പ്രതി യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്
40 കടന്നും പൊള്ളുന്ന ചൂട്, വ്യാഴാഴ്ച വരെ തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com