3200 കൈയില്‍ കിട്ടും; ചൊവ്വാഴ്ച മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം

പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.
welfare pension distribution
ചൊവ്വാഴ്ച മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണംപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. ഒരു ഗഡു കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു.

പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.

62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുന്‍കൂറായി തുക നല്‍കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏഴുമാസത്തെ കുടിശ്ശിക ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരു ഗഡു കഴിഞ്ഞമാസം നല്‍കി. രണ്ടു ഗഡുകൂടി ഇപ്പോള്‍ നല്‍കിയാലും ഏപ്രിലിലേത് അടക്കം അഞ്ചുമാസത്തെ പെന്‍ഷന്‍ ഇനിയും കുടിശ്ശികയാണ്

welfare pension distribution
'പ്രതികാര നടപടി ഭയക്കുന്നു, ഇത്രനാള്‍ പൊരുതി വിജയിച്ചില്ലേ!, ഇനി ആറുവര്‍ഷം കൂടി സര്‍വീസ് ഉണ്ട്': അനിത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com