കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന് ചിഹ്നം ഓട്ടോറിക്ഷ

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റില്‍ ഇല്ലാത്തതിനാലാണ് ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടത്.
ഫ്രാന്‍സിസ് ജോര്‍ജിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ
ഫ്രാന്‍സിസ് ജോര്‍ജിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷഫെയ്‌സ്ബുക്ക്‌

കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രഥമ പരിഗണന നല്‍കിയത് ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു. പാര്‍ട്ടി മുന്‍പ് മത്സരിച്ചിട്ടുള്ള ട്രാക്ടര്‍ ചിഹ്നം ഇത്തവണ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റില്‍ ഇല്ലാത്തതിനാലാണ് ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സിസ് ജോര്‍ജിന് കമ്മിഷന്‍ ചിഹ്നം അനുവദിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫിനു വേണ്ടി രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനാണ് മല്‍സരിക്കുന്നത്. എന്‍ഡിഎയ്ക്കു വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മണ്‍കുടം ചിഹ്നത്തിലും മല്‍സരിക്കുന്നു

ഫ്രാന്‍സിസ് ജോര്‍ജിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ
ആദ്യം ആനി മസ്‌ക്രീന്‍; കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയത് 13 വനിതകള്‍; കൂടുതല്‍ പേര്‍ ഇടതുപക്ഷത്തുനിന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com