സോഷ്യല്‍ മീഡിയയിലെ ഭൂരിപക്ഷം രാഹുലിന്; തരൂരും സുരേഷ് ഗോപിയും ഇഞ്ചോടിഞ്ച്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും സൈബര്‍ ലോകം അതിവിദഗ്ധമായാണ് ഉപയോഗപ്പെടുത്തുന്നത്.
സാമുഹിക മാധ്യമങ്ങളില്‍ മുന്നില്‍ രാഹുല്‍ ഗാന്ധി
സാമുഹിക മാധ്യമങ്ങളില്‍ മുന്നില്‍ രാഹുല്‍ ഗാന്ധിഫെയ്‌സ്ബുക്ക്‌

കൊച്ചി: സമൂഹത്തില്‍ സുപ്രധാനമായ ഇടപെടലുകളാണ് സാമൂഹിക മാധ്യമങ്ങള്‍ വഹിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാത്തവര്‍ വളരെ വിരളമായിരിക്കും. തിരക്കേറിയ ഇക്കാലത്ത് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും പുതിയ തുരുത്തുകള്‍ രൂപപ്പെടുത്താന്‍ അവ പ്രയോജനകരവുമാണ്. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും സൈബര്‍ ലോകം അതിവിദഗ്ധമായാണ് ഉപയോഗപ്പെടുത്തുന്നത്.

സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളില്‍ സാമൂഹികമാധ്യമങ്ങളില്‍ ഏറെ മുന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ദേശീയ നേതാവുമായ രാഹുല്‍ ഗാന്ധിയാണ്. ഇന്‍സ്റ്റഗ്രാമിലും എക്‌സിലും ഫെയ്‌സ്ബുക്കിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൂടിയായ രാഹുലിനെ പിന്തുടരുന്നത് കോടിക്കണക്കിനാളുകളാണ്. ഇന്‍സ്റ്റഗ്രാമില്‍ രാഹൂലിന് 65 ലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്. എക്‌സില്‍ രണ്ടരക്കോടിയിലേറെ പേരും ഫെയ്‌സ്ബുക്കില്‍ 69 ലക്ഷവുമാണ് രാഹുലിനെ പിന്തുടരുന്നത്.

ബിജെപി സ്ഥാനാര്‍ഥികൡ സാമൂഹികമാധ്യമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് നടന്‍ സുരേഷ് ഗോപിയാണ്. തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് ഇന്‍സ്റ്റഗ്രാമില്‍ 6,60,000 ഫോളോവേഴ്‌സും എക്‌സില്‍ 79,700 പേരും ഫെയ്‌സ്ബുക്കില്‍ 18ലക്ഷം പേരുമാണ് അദ്ദേഹത്തെ പിന്തുടരുന്നത്. സിപിഎം സ്ഥാനാര്‍ഥികളില്‍ മുന്നില്‍ കെകെ ശൈലജയാണ്. വടകര മണ്ഡലത്തില്‍ മത്സരിക്കുന്ന ശൈലജയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 4.44,000 പേരും എക്‌സില്‍ 1,88,200പേരും ഫെയ്‌സ്ബുക്കില്‍ 8,89,000 പേരും പിന്തുടരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മത്സരിക്കുന്ന ശശി തരൂരിന് ഇന്‍സ്റ്റഗ്രാമില്‍ 732കെ ഫോളോവേഴ്‌സും എക്‌സില്‍ 8.4 മില്യണും ഫെയ്‌സ്ബുക്കില്‍ 1.6 മില്യണ്‍ പേരുമാണ് പിന്തുടരുന്നത്. എതിരാളി രാജീവ് ചന്ദ്രശേഖരനെയും സാമൂഹിക മാധ്യമങ്ങളില്‍ പിന്തുടരന്നവര്‍ ഏറെയാണ്. ഇന്‍സ്റ്റഗ്രാമില്‍ 83.6കെയും എക്‌സില്‍ 352.2 കെയും ഫെയ്‌സ്ബുക്കില്‍ 1.6മില്യണ്‍ പേരുമാണ് ഫോളോ ചെയ്യുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ 60.2കെയും എക്‌സില്‍ 63കെയും ഫെയ്‌സ്ബുക്കില്‍ 575കെയും, പത്തനംതിട്ടയിലെ സിപിഎം സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ഇന്‍സ്റ്റയില്‍ 12.8 കെയും എക്‌സില്‍170കെയും ഫെയ്‌സ്ബുക്കില്‍ 739കെയും ഫോളോവേഴ്‌സുമാണ് ഉള്ളത്.

കെപിസിസി പ്രസിഡന്റും സിറ്റിങ് എംപിയുമായ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന് ഇന്‍സ്റ്റഗ്രാമില്‍ 65.4 കെയും എക്‌സില്‍ 36.9കെയും ഫെയ്‌സ്ബുക്കില്‍ 314കെയും പേരാണ് പിന്തുടരുന്നത്. കോണ്‍ഗ്രസിന്റെ യുവനേതാവും വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഷാഫി പറമ്പിലിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത് 463കെയാണ്. എക്‌സില്‍ ഇത് 176കെയും ഫെയ്‌സ്ബുക്കില്‍ 958കെയുമാണ്. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെസി വേണുഗോപാലിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത് ഒരുലക്ഷത്തിഒന്‍പതിനായിരം പേരാണ്. എക്‌സില്‍ ഇത് രണ്ട് ലക്ഷത്തിതൊണ്ണൂറായിരം പേരാണ്. ഫെയ്‌സ്ബുക്കില്‍ എട്ട് ലക്ഷത്തിപത്തൊന്‍പതിനായിരം പേരാണ്. മുസ്ലീം ലീഗ് നേതാവും സിറ്റിങ് എംപിയുമായ ഇടി മുഹമ്മദ് ബഷീറിന് ഇന്‍സ്റ്റഗ്രാമില്‍ 44,100 പേരും എക്‌സില്‍ 10,700 പേരും ഫെയ്‌സ്ബുക്കില്‍ 1,2600 പേരും ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് ഇന്‍സ്റ്റഗ്രാമില്‍ 46200 പേരും എക്‌സില്‍20,700പേരും ഫെയ്‌സ്ബുക്കില്‍3,63000 പേരുമാണ് പിന്തുടരുന്നത്.

സാമുഹിക മാധ്യമങ്ങളില്‍ മുന്നില്‍ രാഹുല്‍ ഗാന്ധി
''ദി കേരള സ്റ്റോറി'യെ നിരോധിച്ചത് ആരാണ്?'; ഇടുക്കി രൂപതയ്ക്ക് പിന്നാലെ ചിത്രം പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com