'ആരുടേയെങ്കിലും പേരില്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമം, അനില്‍ ആന്റണിയുടേത് വിവരദോഷം'

വിവാദത്തില്‍പ്പെടുമ്പോള്‍ ആരുടെയെങ്കിലും പേരില്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് അനില്‍ ആന്റണിയുടേതെന്ന് ആന്റോ ആന്റണി പ്രതികരിച്ചു
attempt to escape by relying on someone's name anto antony against Anil Anthony
'ആരുടേയെങ്കിലും പേരില്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമം; അനില്‍ ആന്റണിയുടേത് വിവരദോഷം'വിഡിയോ സ്‌ക്രീന്‍ഷോട്ട്

പത്തനംതിട്ട: വിവാദങ്ങളില്‍പ്പെടുമ്പോള്‍ ആരുടേയെങ്കിലും പേരില്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് അനില്‍ ആന്റണിയുടേതെന്ന് പത്തനംതിട്ടയിലെ യുഡിഎഫ്. സ്ഥാനാര്‍ഥി ആന്റോ ആന്റണി. തനിക്കെതിരായ ആരോപണങ്ങള്‍ക്കുപിന്നില്‍ ആന്റോ ആന്റണിയാണെന്ന അനിലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിവാദത്തില്‍പ്പെടുമ്പോള്‍ ആരുടെയെങ്കിലും പേരില്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് അനില്‍ ആന്റണിയുടേതെന്ന് ആന്റോ ആന്റണി പ്രതികരിച്ചു. അനില്‍ ആന്റണിക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. ഇത്ര വിവരദോഷം പറയുന്ന ഒരുവ്യക്തിക്ക് മറുപടിപറയാന്‍ വേറെ ജോലിയൊന്നുമില്ലേയെന്നും ആന്റോ ആന്റണി ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

attempt to escape by relying on someone's name anto antony against Anil Anthony
'കേരള സ്റ്റോറി' മുഴുവന്‍ മലയാളികളും കാണേണ്ട ചിത്രം: തുഷാര്‍ വെള്ളാപ്പള്ളി

ആന്റോ ആന്റണി ദല്ലാള്‍ നന്ദകുമാറുമായി ഗൂഢാലോചന നടത്തിയാണ് തനിക്കെതിരായ ആരോപണം ഉന്നയിച്ചതെന്നായിരുന്നു അനില്‍ ആന്റണിയുടെ ആരോപണം. ആന്റോ ആന്റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകള്‍ കൊള്ളയടിച്ചെന്നും അനില്‍ ആരോപിച്ചിരുന്നു.

10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് അനില്‍ ആന്റണിയുടെ പാര്‍ട്ടിയാണ്. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. തനിക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ അവര്‍ കേസെടുക്കട്ടെ. ഇല്ലാത്ത കള്ളക്കഥയും പറഞ്ഞു നടക്കുന്നത് എന്തിനാണെന്നും ആന്റോ ആന്റണി ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com