പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്ന്; സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതില്‍ അന്വേഷണം

പരിശോധനയില്‍ എട്ടു സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു
പാനൂരിൽ കണ്ടെടുത്ത സ്റ്റീൽ ബോംബുകൾ
പാനൂരിൽ കണ്ടെടുത്ത സ്റ്റീൽ ബോംബുകൾ എക്സ്പ്രസ്

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോംബ് നിര്‍മ്മാണത്തിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നാണ്. ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹി ഷിജാലും ഷബില്‍ ലാലും ചേര്‍ന്നാണ് പാത്രങ്ങള്‍ വാങ്ങിയത്. സ്‌ഫോടക വസ്തുക്കള്‍ എവിടെ നിന്നാണ് എത്തിച്ചതെന്നതില്‍ പൊലീസ് അന്വേഷണം തുടരുന്നു.

ബോംബ് സ്‌ഫോടനത്തിന് പിന്നാലെ, പാനൂരില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എട്ടു സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. കൂടുതല്‍ ബോംബുകള്‍ നിര്‍മ്മിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ സ്ഥലത്തു നിന്നും മാറ്റിയതായി പൊലീസ് സൂചിപ്പിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതികള്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണെന്ന പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ബോംബ് നിര്‍മാണത്തെ കുറിച്ച് മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. ഡിവൈഎഫ്ഐ കൂനോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ ആണ് മുഖ്യ ആസൂത്രകന്‍ എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

പാനൂരിൽ കണ്ടെടുത്ത സ്റ്റീൽ ബോംബുകൾ
വിജിലൻസ് കേസിൽ അഞ്ചാം പ്രതി; പഞ്ചായത്ത് ക്ലർക്ക് തൂങ്ങി മരിച്ച നിലയിൽ

പ്രതിപ്പട്ടികയിലുള്ള പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റം തെളിഞ്ഞാന്‍ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. നേരത്തെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അമല്‍ ബാബുവിനെ അറസ്റ്റ് ചെയ്തത്, സ്ഥലത്ത് സന്നദ്ധപ്രവര്‍ത്തനത്തിന് പോയപ്പോഴാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com