പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുല്‍ വീണ്ടും വയനാട്ടിലേക്ക്; റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

ഈ മാസം ആദ്യം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ അന്നേദിവസം വയനാട്ടില്‍ റോഡ് ഷോയും നടത്തിയിരുന്നു
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിഎക്‌സ്

കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ വീണ്ടും വയനാട്ടിലേക്ക്. ഈ മാസം 15, 16 തിയതികളില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി അന്ന് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും.

പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തിലും കല്‍പ്പറ്റയില്‍ തൊഴിലാളി സംഗമത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. അന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി 16ന് രാവിലെ 9.30 മുതല്‍ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി
27 വർഷം ഒളിവിൽ; യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

ഈ മാസം ആദ്യം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ അന്നേദിവസം വയനാട്ടില്‍ റോഡ് ഷോയും നടത്തിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ മണ്ഡലത്തില്‍ ശക്തമായ പ്രചാരണവുമായി സജീവമായി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും എത്തിയതോടെ മത്സരം ഏറെ ശ്രദ്ധേയമായി.

ത്രികോണ പോരാട്ടം ശക്തമായതോട രാഹുലിന് കഴിഞ്ഞ ഭൂരിപക്ഷം നേടാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com