ജെസ്‌ന തിരോധാനക്കേസ് ഇന്ന് കോടതിയില്‍; സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്ന് അച്ഛന്‍

നിരവധി കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിട്ടുപോയതായി ജെസ്‌നയുടെ അച്ഛന്‍ ചൂണ്ടിക്കാട്ടുന്നു
ജെസ്‌ന
ജെസ്‌ന ഫയല്‍ ചിത്രം

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്നു പരിഗണിക്കും. കേസ് അന്വേഷിച്ച സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സിബിഐ നിരവധി കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ വിട്ടുപോയതായും ജെസ്‌നയുടെ അച്ഛന്‍ ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജെസ്‌നയുടെ അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാം വിശദമായി അന്വേഷിച്ചതാണെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. വിശ്വസനീയമല്ലാത്ത മൊഴികള്‍ തള്ളിക്കളഞ്ഞുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജെസ്‌ന
'വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍'; നടിയുടെ ഹര്‍ജി ഹൈക്കോടതിയില്‍

ഇതിനുള്ള മറുപടി ജെസ്‌നയുടെ പിതാവിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കും. പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ജെസ്‌നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനാകാതെയാണ് സിബിഐ കേസ് അന്വേഷണം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com