'വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍'; നടിയുടെ ഹര്‍ജി ഹൈക്കോടതിയില്‍

അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി, ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് ആവശ്യം
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിഫയൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍, വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി, ഐജി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ കോടതി ഉത്തരവിടണണെന്നാണ് നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് പോലും അയക്കാതെ, സഹപ്രവര്‍ത്തകരെ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് ജില്ലാ സെഷന്‍സ് ജഡ്ജി വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് നടി ആരോപിക്കുന്നു. സഹപ്രവര്‍ത്തകരുടെ മൊഴി അതേപടി വിശ്വസിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തെളിവുകള്‍ ശേഖരിച്ചിട്ടില്ലെന്നും നടപടി നിര്‍ദേശിച്ചിട്ടില്ലെന്നും നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതായി അന്വേഷണ റിപ്പോട്ട് വ്യക്തമാക്കുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാര്‍ താജുദ്ധീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അന്വേഷണം നടത്തിയത്.

കേരള ഹൈക്കോടതി
പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; പരിക്കേറ്റ ആനയുടെ നില ​ഗുരുതരം

മജിസ്ട്രേറ്റ് ലീന റഷീദ് സ്വന്തം കസ്റ്റഡിയില്‍ മെമ്മറി കാര്‍ഡ് സൂക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-ല്‍ ജില്ലാ ജഡ്ജിയുടെ പിഎയും സ്വന്തം ഫോണില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് പരിശോധിച്ചു. എന്നാല്‍ ഈ ഫോണ്‍ 2022-ല്‍ നഷ്ടമായെന്നാണ് ഇയാളുടെ മൊഴി. 2021 ജൂലൈ 19ന് കോടതി ശിരസ്തദാര്‍ താജുദ്ധീനും മെമ്മറി കാര്‍ഡ് പരിശോധിച്ചു. ഈ വിഷയത്തിലൊന്നും തന്നെ തുടരന്വേഷണം നടത്താനോ നടപടിയെടുക്കാനോ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com