പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; പരിക്കേറ്റ ആനയുടെ നില ​ഗുരുതരം

ആന രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വനംവകുപ്പ്
പരിക്കേറ്റ ആന
പരിക്കേറ്റ ആന ടെലിവിഷൻ ദൃശ്യം

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ ട്രെയിൻ ഇടിച്ചു പരിക്കേറ്റതെന്ന് സംശയിക്കുന്ന കാട്ടാനയുടെ നില ഗുരുതരമായി തുടരുന്നു. ആനയ്ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആന രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് വനംവകുപ്പ് നിരീക്ഷണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടക്കാൻ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചു. ആനയുടെ കാലിന്‍റെ എല്ലുകൾക്ക് പൊട്ടലില്ല. പുറമെ പരിക്കുകളും കാണാനില്ല. ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് നിലവിൽ മരുന്നുകളും മറ്റ് ചികിത്സയും നൽകുന്നുണ്ട്.

പരിക്കേറ്റ ആന
മാസപ്പടി; സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്

ആനയ്ക്ക് മതിയായ ചികിത്സ നൽകണമെന്ന് ആനപ്രേമി സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വനം മന്ത്രിയ്ക്ക് പരാതി നൽകി. ആനയെ ട്രെയിന്‍ ഇടിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് ഇന്നലെ വനംവകുപ്പ് സര്‍ജൻ വ്യക്തമാക്കിയത്. ആനയുടെ പരിക്ക് ഗുരുതരമായ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്ക്കുശേഷമെ പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com