കെഎസ്ആര്‍ടിസി ബസില്‍ ഇനി വെള്ളവും ലഘുഭക്ഷണവും, പണം ഡിജിറ്റലായി നല്‍കാം; പുതിയ പരിഷ്‌കാരം

കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി
പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി
പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസിപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായി. ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂ എന്നു മന്ത്രി നിര്‍ദേശിച്ചു.കെഎസ്ആര്‍ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ നിര്‍മിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി
കൊട്ടാരക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു, ഇന്ധന ചോര്‍ച്ച; എംസി റോഡില്‍ ഗതാഗതനിയന്ത്രണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com