ശാസ്ത്രീയ പരിശോധനയ്ക്കായി സിബിഐ സംഘം ഇന്ന് കോളജില്‍; സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ ഹാജരാകണം

ക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും
siddharth death case
സിബിഐ സംഘം ഇന്ന് കോളജിലെത്തുംടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് സിബിഐ സംഘം ഇന്ന് കോളജിലെത്തും. ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് എത്തുന്നത്. ഫെബ്രുവരി പതിനെട്ടിന് സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയവരോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

രാവിലെ ഒന്‍പതുമണിക്ക് കോളജിലെത്താനാണ് നിര്‍ദേശം. മുന്‍ ഡീന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ ശനിയാഴ്ച ഹാജരാകണം. ഒരാഴ്ചയായി സിബിഐ സംഘം വയനാട്ടില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം തുടരുകയാണ്. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്കു മാറ്റും. കേസ് മാറ്റിയ ശേഷമായിരിക്കും പ്രതികളെ റിമാന്‍ഡില്‍ വാങ്ങുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

siddharth death case
ആശ്വാസമായി വേനല്‍ മഴ; ഏഴ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com