പരാതി അന്വേഷിക്കാനെത്തി; വീടിന്റെ ​ഗെയ്റ്റ് ചാടിയെത്തിയത് മുപ്പതോളം നായ്ക്കൾ; എസ്ഐക്ക് കടിയേറ്റു

പരാതി അന്വേഷിക്കാൻ വീടിന് വെളിയിൽ എത്തിയ പൊലീസ് ഉദ്യോ​ഗസ്ഥനെ ​ഗെയ്റ്റ് ചാടിക്കടന്നെത്തിയ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു
എസ്ഐ കെആർ രാജീവ് നാഥിനാണ് നായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റത്
എസ്ഐ കെആർ രാജീവ് നാഥിനാണ് നായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റത്പ്രതീകാത്മക ചിത്രം

കൊച്ചി: പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ നായ്ക്കൾ ആക്രമിച്ചു. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ എസ്ഐ കെആർ രാജീവ് നാഥിനാണ് നായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റത്. പരാതി അന്വേഷിക്കാൻ വീടിന് വെളിയിൽ എത്തിയ പൊലീസ് ഉദ്യോ​ഗസ്ഥനെ ​ഗെയ്റ്റ് ചാടിക്കടന്നെത്തിയ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു.

എസ്ഐ കെആർ രാജീവ് നാഥിനാണ് നായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റത്
ഗർഭസ്ഥശിശു മരിച്ചു; പിന്നാലെ ചികിത്സയിലായിരുന്ന 26കാരിയും മരിച്ച നിലയിൽ

തൃപ്പൂണിത്തുറ- ഹിൽപാലസ് റോഡിൽ റെയിൽവേ മേൽപ്പാലത്തിനു താഴെ ചാത്താരിഭാ​ഗത്ത് ഒരു വീടിന് മുന്നിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. തെരുവുനായ്ക്കളെ വീട്ടിൽ സംരക്ഷിക്കുന്ന ഒരു സ്ത്രീ നൽകിയ പരാതി അന്വേഷിക്കാനാണ് എസ്ഐ എത്തിയത്. ബൈക്കിൽ എത്തിയ എസ്ഐ വീടിനു പുറത്ത് നിന്ന് വിളിച്ചു. സ്ത്രീ ​ഗേറ്റ് തുറന്നെത്തുന്നതിനു മുൻപായി നായിക്കൾ പാ‍ഞ്ഞെത്തുകയായിരുന്നു. ഴേക്കും

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുപ്പതോളം നായ്ക്കൾ ​ഗെയ്റ്റ് ചാടിയെത്തി തന്നെ ആക്രമിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ബൈക്കിൽ വരെ നായ്ക്കൾ കയറിയെന്നും ചെരുപ്പ് കൊണ്ട് എറിഞ്ഞാണ് രക്ഷപ്പെട്ടതെന്നും കൂട്ടിച്ചേർത്തു. ബൈക്കിൽ നിന്ന് ഇറങ്ങിയിരുന്നെങ്കിൽ നായ്ക്കൾ കടിച്ചുകൊല്ലുമായിരുന്നു എന്നാണ് എസ്ഐ പറയുന്നത്. കാലുകൾക്ക് നായയുടെ കടിയേറ്റ എസ്ഐ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പൊലീസിനെ വിളിച്ചുവരുത്തിയ പരാതിക്കാരിക്കെതിരെ കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com