വീട്ടിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

വീ​ട്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ട​ര വ​യ​സ്സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ അ​റ​സ്റ്റ്​ ചെ​യ്തു
ദേ​വാ​ന​ന്ദ്
ദേ​വാ​ന​ന്ദ്

ആലപ്പുഴ: വീ​ട്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ട​ര വ​യ​സ്സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ അ​റ​സ്റ്റ്​ ചെ​യ്തു. ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ ദേ​വാ​ന​ന്ദാ​ണ്​ (30) ​ അ​റ​സ്റ്റി​ലാ​യ​ത്.

ഹരിപ്പാട് ഡാ​ണാ​പ്പ​ടി ജം​ഗ്ഷന് സ​മീ​പം വീ​ട്ടി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​നാ​ണ് ഇ​യാ​ൾ ശ്ര​മി​ച്ച​ത്. കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ബ​ഹ​ളം​വെ​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യും ഇ​യാ​ൾ കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് സ​മീ​പ​ത്തെ ക​ട​യി​ൽ ക​യ​റി ഒ​ളി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യാ​ണ് ഇ​യാ​ൾ സം​സാ​രി​ക്കു​ന്ന​തെ​ന്നും പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും യ​ഥാ​ർ​ഥ​മാ​ണോ​യെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം മാ​ത്ര​മേ സ്ഥി​രീ​ക​രി​ക്കാ​നാ​വൂ​വെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭി​ക്ഷാ​ട​ന​ത്തി​ന്​ ഉ​പ​യോ​ഗി​ക്കാ​നാ​ണെ​ന്ന് സംശയിക്കുന്നതായും പൊ​ലീ​സ് പ​റ​ഞ്ഞു.

ദേ​വാ​ന​ന്ദ്
ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്‌ദസന്ദേശവും ഭർത്താവിന് അയച്ചുകൊടുത്തു; യുവതി ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com