കാർഷിക സമൃദ്ധിയുടെ ഓർമ്മ പുതുക്കി മേടപ്പുലരിയിൽ കണികണ്ടുണർന്ന് കേരളം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയുമായി ഇന്ന് നാടെങ്ങും വിഷു ആഘോഷം തുടങ്ങിക്കഴിഞ്ഞു. ക്ഷേത്രത്തിലും ദർശനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണു വിഷുക്കണി. സമ്പൽ സമൃദ്ധമായ ഭാവി വർഷമാണു കണി കാണലിന്റെ സങ്കൽപം. വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങൾ നടത്തുന്നു. കാർഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്. കണി കണ്ടുകഴിഞ്ഞാൽ പിന്നെ വിഷു കൈനീട്ടം. കുടുംബത്തിലെ മുതിർന്നവർ നൽകുന്ന സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കമാണ് വിഷു കൈനീട്ടം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗുരുവായൂരില്‍ വിഷുപുലരി ദര്‍ശിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്. ഇന്നലെ ഉച്ചയോടെ തന്നെ ക്ഷേത്രത്തിലേക്ക് ഭക്തര്‍ എത്തിത്തുടങ്ങി. ഇന്ന് പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെ ഒരു മണിക്കൂര്‍ നേരമാണ് വിഷുക്കണി ദര്‍ശനത്തിനായി ഒരുക്കിയിരുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മേല്‍ശാന്തി പള്ളിശ്ശേരി മധുസൂദനന്‍ നമ്പൂതിരി ശ്രീലക വാതില്‍ തുറന്നു. ഇന്നലെ ഓട്ടുരുളിയില്‍ ഒരുക്കിയ കണിയില്‍ നെയ് തിരി കത്തിച്ച് കണ്ണനെ കണികാണിച്ച ശേഷം വിഷു കൈനീട്ടം നല്‍കി. തുടര്‍ന്ന് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരമൊരുക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക