തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്
ഹോട്ടലിലെ ജീവനക്കാരാണ് അഭിമന്യു എന്ന യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്
ഹോട്ടലിലെ ജീവനക്കാരാണ് അഭിമന്യു എന്ന യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന് ക്രൂരമര്‍ദനം. തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിലെ ജീവനക്കാരാണ് അഭിമന്യു എന്ന യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.

ഹോട്ടലിലെ ജീവനക്കാരാണ് അഭിമന്യു എന്ന യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്
കാറിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ കാൽതെന്നി വീണു; അതേ വണ്ടി കയറി ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു

ഇന്നലെയാണ് സംഭവമുണ്ടായത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണംഎടുക്കുന്നതിനായാണ് ഇരുചക്രവാഹനത്തില്‍ അഭിമന്യു ഹോട്ടലില്‍ എത്തിയത്. ഈ സമയത്ത് ഹോട്ടലിലെ ജീവനക്കാര്‍ ഒരു കാര്‍ റിവേഴ്‌സ് എടുത്തപ്പോള്‍ കൂട്ടിമുട്ടുകയായിരുന്നു. അതേത്തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് അക്രമണത്തിന് കാരണമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാലോളം വരുന്ന ഹോട്ടല്‍ ജീവനക്കാര്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍ ഭക്ഷണ വിതരണ ജീവനക്കാനാണ് പ്രശ്‌നമുണ്ടാക്കിയത് എന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദ്. യുവാവ് പ്രകോപന പരമായി പെരുമാറിയെന്നും ചീത്ത വിളിച്ചെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com