കാറിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ കാൽതെന്നി വീണു; അതേ വണ്ടി കയറി ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു

വീടിനു മുന്നിൽ വച്ചാണ് അപകടമുണ്ടായത്
ശ്രീലാൽ
ശ്രീലാൽ

ആലപ്പുഴ: വീടിനു മുന്നിൽ കാറിൽ വന്നിറങ്ങിയതിനു പിന്നാലെ കാൽതെന്നി വണ്ടിക്ക് അടിയിലേക്ക് വീണ് ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. മുട്ടം വലിയകുഴി നെടുന്തറയിൽ ശ്രീലാൽ (50) ആണ് മരിച്ചത്. ആലപ്പുള ചേപ്പാട് ദാരുണ സംഭവമുണ്ടായത്.

ശ്രീലാൽ
പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ചു; കൊച്ചിയില്‍ വിനോദസഞ്ചാരികളായ ജൂത വനിതകള്‍ക്കെതിരെ കേസ്

സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്ര കഴിഞ്ഞ് ശ്രീലാൽ കാറിൽ വീടിനു മുന്നിൽ വന്നിറങ്ങുകയായിരുന്നു. പുറത്തിറങ്ങി വാതിലടച്ച ഉടൻ ശ്രീലാൽ കാൽ വഴുതി കാറിനടിയിൽ വീഴുകയായിരുന്നു. കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ട് എടുക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com