മനുഷ്യരെ കൊല്ലാന്‍ ബോംബുണ്ടാക്കുന്ന പാര്‍ട്ടിയാണ് സിപിഎം, നല്ല കമ്യൂണിസ്റ്റുകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും: വി ഡി സതീശന്‍

പാനൂരില്‍ ബോംബ് പൊട്ടി ക്ഷീണിച്ചിരിക്കുകയാണ് സിപിഎം
വി ഡി സതീശന്‍
വി ഡി സതീശന്‍ ഫയല്‍ ചിത്രം

കണ്ണൂര്‍: മനുഷ്യരെ കൊല്ലാന്‍ ബോംബുണ്ടാക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം ബോംബുണ്ടാക്കുന്നത് ആര്‍എസ്എസിന് എതിരെ അല്ല, യുഡിഎഫുകാരെ കൊല്ലാനാണെന്നും സതീശന്‍ പറഞ്ഞു.

പാനൂരില്‍ ബോംബ് പൊട്ടി ക്ഷീണിച്ചിരിക്കുകയാണ് സിപിഎം. നല്ല കമ്യൂണിസ്റ്റുകള്‍ യുഡിഎഫിന് വോട്ട് ചെയ്യും. അത് പിണറായി വിജയനുള്ള താക്കീതാവും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം മന്‍സൂര്‍ എന്ന പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊന്ന പാര്‍ട്ടിയാണ് സിപിഎം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വി ഡി സതീശന്‍
ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്ന ആരോപണം ശുദ്ധനുണ; ശൈലജയ്‌ക്കെതിരായ സൈബര്‍ അക്രമണം അംഗീകരിക്കാനാകില്ല; കെകെ രമ

കെ കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോള്‍ ശൈലജയും വൃന്ദ കാരാട്ടുമുണ്ടായിരുന്നില്ല. ലതിക സുഭാഷിനെ അച്യുതാനന്ദന്‍ അധിക്ഷേപിച്ചപ്പോഴും ആരുമുണ്ടായിരുന്നില്ല. മെഡിക്കല്‍ കോളജില്‍വച്ച് പീഡനത്തിന് ഇരയായ അതിജീവിതയെ ഇവര്‍ വളഞ്ഞിട്ട് ആക്രമിച്ചു. ചിത്രലേഖയുടെ ഓട്ടോ കത്തിച്ചപ്പോഴും ഇവരുണ്ടായില്ല. ഉമാ തോമസിനെ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം സംഘടനാ നേതാവ് അധിക്ഷേപിച്ചു. അരിതാ ബാബു, രമ്യാ ഹരിദാസ്, ബിന്ദു കൃഷ്ണ എന്നിവരും അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബോംബുണ്ടാക്കുന്നത് യുഡിഎഫുകാരെ കൊല്ലാനാണ്. ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ പുതിയ നുണ ബോംബുമായി സ്ഥാനാര്‍ഥിയും സിപിഎമ്മും വന്നിരിക്കുകയാണ്. ഒരു സ്ഥാനാര്‍ഥിയെയും യുഡിഎഫ് അപമാനിക്കുന്ന പ്രശ്‌നമില്ലെന്നും സതീശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com