സുഗന്ധഗിരി മരംമുറി : ഡിഎഫ്ഒ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

വനംവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്
സുഗന്ധഗിരിയില്‍ മുറിച്ചിട്ട മരം
സുഗന്ധഗിരിയില്‍ മുറിച്ചിട്ട മരം വിഡിയോ ദൃശ്യം

തിരുവനന്തപുരം: വയനാട് സുഗന്ധഗിരി മരംമുറിക്കേസില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌ന, കല്‍പ്പറ്റ ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വനംവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി. ക്രമക്കേടില്‍ കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ നീതുവിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സുഗന്ധഗിരിയില്‍ മുറിച്ചിട്ട മരം
ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ പാലക്കാട്ടേയ്ക്ക്; പരീക്ഷണ ഓട്ടം വിജയകരമെന്ന് റെയില്‍വേ

വയനാട് സുഗന്ധഗിരി വന ഭൂമിയില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസറും 2 റേഞ്ച് ഓഫീസര്‍മാരും ഉള്‍പ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നായിരുന്നു ഉന്നതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിർദേശം നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com