കെ പത്മകുമാർ, പി ശശി, ക്രൈം നന്ദകുമാർ
കെ പത്മകുമാർ, പി ശശി, ക്രൈം നന്ദകുമാർ

ക്രൈം നന്ദകുമാറിന്റെ14 വർഷം മുൻപത്തെ പരാതി; പി ശശിക്കും കെ പത്മകുമാറിനും എതിരെ കേസ്

മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കും അ​ഗ്നിരക്ഷാസേനാ മേധാവി കെ പത്മകുമാറിനും എതിരേ കേസ്. 14 വർഷം മുൻപത്തെ പരാതിയിലാണ് മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2010 ലാണ് ക്രൈം പത്രാധിപർ നന്ദകുമാർ പരാതി നൽകുന്നത്. 1999ൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ശോഭനാ ജോർജും അന്തരിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥൻ അരുൺകുമാർ സിൻഹയും കേസിൽ പ്രതികളാണ്. മേയ് 31-ന് ഹാജരാകാൻ പ്രതികൾക്ക് കോടതി സമൻസ് അയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com