ഷീബയുടെയും കുടുംബത്തിന്റെയും പേരിൽ വസ്തു രജിസ്റ്റർ ചെയ്തിട്ടില്ല, എഴുതിയത് കരാർ മാത്രം, വായ്പ നൽകിയിട്ടില്ലെന്ന് ബാങ്ക്

ബാങ്ക് വായ്പ നിലനില്‍ക്കുന്നതിനാല്‍ തന്നെ ആധാരം എഴുതാതെ കരാര്‍ മാത്രമാണ് ഉണ്ടായിരുന്നത്
ഷീബയ് വായ്പ നല്‍കിയിട്ടില്ലെന്ന് ബാങ്ക്
ഷീബയ് വായ്പ നല്‍കിയിട്ടില്ലെന്ന് ബാങ്ക്

നെടുകണ്ടം: ഷീബയും കുടുംബവും അഞ്ച് വര്‍ഷം മുന്‍പ് വീടും സ്ഥലവും ഏറ്റെടുത്തെങ്കിലും നിയമപരമായി വസ്തു ഇവരുടെ പേരില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വസ്തു വാങ്ങുമ്പോള്‍ ബാങ്ക് ബാധ്യതയായ 15 ലക്ഷം രൂപ ഏറ്റെടുത്ത ശേഷം ബാക്കി പണം മുഴുവന്‍ നല്‍കിയാണ് വസ്തു കൈമാറ്റം നടത്തിയതെന്നുമാണ് വിവരം. ബാങ്ക് വായ്പ നിലനില്‍ക്കുന്നതിനാല്‍ തന്നെ ആധാരം എഴുതാതെ കരാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷീബയ്ക്കും കുടുംബത്തിനും വായ്പ നല്‍കിയിട്ടില്ലെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നെടുകണ്ടം സ്വദേശിയായ ഷീബയുടെ വീടിന്‍റെ മുന്‍ ഉടമയുടെ പേരിലാണ് 2015ലെ വായ്പയുള്ളത്. മുന്‍ ഉടമയുടെ ബാങ്ക് വായ്പത്തുകയിൽ ബാക്കി തുക അടച്ചുതീർത്ത ശേഷം വസ്തു തീറെഴുതും എന്നായിരുന്നു ഷീബയും കുടുംബവുമായുള്ള ഉടമയുടെ കരാർ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷീബയ് വായ്പ നല്‍കിയിട്ടില്ലെന്ന് ബാങ്ക്
ജപ്തി നടപടിക്കിടെ സ്വയം തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

എന്നാൽ കോവിഡും പ്രളയവും കാരണമുണ്ടായ സാമ്പത്തിക പ്രസന്ധികാരണം ബാങ്ക് അടവു മുടങ്ങുകയായിരുന്നു. പലിശയും കൂട്ടുപലിശയുമായി വായ്പ അറുപതു ലക്ഷത്തോളമായെന്നാണ് വിവരം. ഷീബയുടെ ഭർത്താവ് ദിലീപ് ഏറെക്കാലമായി ഹൃദ്രോ​ഗിയാണ്. ജപ്തി നടപടികൾ നിർത്തിവെക്കണമെന്നും വായ്പ അടയ്ക്കാൻ സാവകാശം നൽകണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകരും സംഭവത്തിൽ ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം ജപ്തി നടപടിക്ക് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ അവര്‍ക്ക് മുന്നിലാണ് ഷീബ പെട്രോള്‍ ശരീരത്തില്‍ ഒഴിച്ചു തീ കൊളുത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com