എല്ലാം കാണുന്നവന്‍ മുകളിലുണ്ട്..!, ഇരുട്ടിന്റെ മറവില്‍ ഹെല്‍മറ്റ് മോഷണം; കള്ളനെ പൊക്കി

വയനാട് കമ്പളക്കാട് ടൗണ്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നു ഹെല്‍മറ്റ് മോഷ്ടിച്ചയാളെ പിടികൂടി
ഹെ‍ൽമറ്റ് മോഷണത്തിന്റെ ദൃശ്യം
ഹെ‍ൽമറ്റ് മോഷണത്തിന്റെ ദൃശ്യംമോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

കല്‍പ്പറ്റ: വയനാട് കമ്പളക്കാട് ടൗണ്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നു ഹെല്‍മറ്റ് മോഷ്ടിച്ചയാളെ പിടികൂടി. ഇരുട്ടിന്റെ മറവില്‍ ഹെല്‍മറ്റ് മോഷ്ടിച്ചയാളെ ആര്‍ടിഒ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.

ഹെല്‍മറ്റ് നഷ്ടപ്പെട്ട യുവാവ് സിസിടിവി ദൃശ്യം സഹിതം പൊലീസിനെ സമീപിച്ചെങ്കിലും രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമാകാത്തതിനാല്‍ തുടക്കത്തില്‍ അന്വേഷണം വഴിമുട്ടുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ സമീപിച്ചു. തുടര്‍ന്ന് അസി. എംവിഐമാരായ ടി എ സുമേഷ്, കെ സി സൗരഭ് എന്നിവര്‍ സംഭവസ്ഥലത്തിന്റെ പരിസരത്തുള്ള എഐ ക്യാമറ ചലാന്‍ ലിസ്റ്റുകള്‍ വിശദമായി പരിശോധിച്ച ശേഷം ഹെല്‍മറ്റില്ലാതെ വന്ന സ്‌കൂട്ടര്‍ യാത്രികരെ തിരിച്ചറിയുകയായിരുന്നു. ഇതിന് പിന്നാലെ വിവരങ്ങള്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് പ്രതിയെ പൊലീസ് കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് സ്വദേശിയുടേതാണ് സ്‌കൂട്ടര്‍. അദ്ദേഹത്തിന്റെ കൂട്ടുകാരാണ് സ്‌കൂട്ടറുമായെത്തി മോഷണം നടത്തിയത്. വാഹനം സുഹൃത്തുക്കള്‍ക്ക് കൊടുക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

എല്ലാം കാണുന്നവന്‍

മുകളിലുണ്ട്..!

ഇരുട്ടിന്റെ മറവില്‍ ഹെല്‍മറ്റ് മോഷണം; എ ഐ ക്യാമറ സഹായത്തോടെ കള്ളനെ പൊക്കി

കമ്പളക്കാട് ടൗണ്‍ പരിസരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ നിന്നു ഹെല്‍മെറ്റ് മോഷ്ടിച്ചയാളെ വയനാട് ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഹെല്‍മറ്റ് ഉടമയായ യുവാവ് സി സി ടി വി ദൃശ്യ സഹിതം പോലീസിനെ സമീപിച്ചെങ്കിലും രെജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമാകാത്തതിനാല്‍ അന്വേഷണം വഴിമുട്ടുകയായിരുന്നു.

തുടര്‍ന്ന് പരാതിക്കാരന്‍ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അസി.എംവിഐമാരായ ടി എ സുമേഷ്, കെ സി സൗരഭ് എന്നിവര്‍ സംഭവസ്ഥലത്തിന്റെ പരിസരത്തുള്ള എഐ ക്യാമറ ചലാന്‍ ലിസ്റ്റുകള്‍ വിശദമായി പരിശോധിച്ച ശേഷം ഹെല്‍മറ്റില്ലാതെ വന്ന സ്‌കൂട്ടര്‍ യാത്രികരെ തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് വിവരങ്ങള്‍ പോലീസിന് കൈമാറുകയും പ്രതിയെ പോലീസ് കണ്ടെത്തി തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിയുടേതാണ് സ്‌കൂട്ടര്‍. അദ്ദേഹത്തിന്റെ കൂട്ടുകാരാണ് സ്‌കൂട്ടറുമായെത്തി മോഷണം നടത്തിയത്.. വാഹനം സുഹൃത്തുക്കള്‍ക്ക് കൊടുക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി

ഹെ‍ൽമറ്റ് മോഷണത്തിന്റെ ദൃശ്യം
രണ്ടുദിവസം ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്, കടലാക്രമണത്തിന് സാധ്യത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com