കോഴിക്കോട് ഐസിയു പീഡനക്കേസ്: അതിജീവിതയുടെ റോഡരികിലെ സമരത്തില്‍ ഐജി വിശദീകരണം തേടി

3 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
കോഴിക്കോട് മെഡിക്കൽ കോളജ്
കോഴിക്കോട് മെഡിക്കൽ കോളജ്ചിത്രം ട്വിറ്റർ

കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത റോഡരികില്‍ സമരമിരുന്ന സംഭവത്തില്‍ ഉത്തരമേഖല മേഖല ഐജി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോട് വിശദീകരണം തേടി. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിക്കെതിരായ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് കൈമാറാത്തതില്‍ 3 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. അഞ്ച് മാസമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നില്ല.

കോഴിക്കോട് മെഡിക്കൽ കോളജ്
തെളിവുകളില്ല, സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ടു

അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഐജിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് കമ്മീഷണറോട് ഐജി വിശദീകരണം തേടിയത്. അതേസമയം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് അതിജീവിത ഇന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നിലെ റോഡില്‍ സമരം ചെയ്തത്. റിപ്പോര്‍ട്ട് കിട്ടും വരെ സമരം തുടരാനാണ് തീരുമാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ അതിജീവിതയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com