സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്.
സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; ഇന്നു ഹാജരാകാന്‍ നിര്‍ദേശം

കരുവന്നൂർ ബാങ്കിൽ മാത്രം സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ ആരോപണം

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് വീണ്ടും ഇഡിയുടെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിലെത്താനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇന്നലെ ഹാജരാകാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നെങ്കിലും വര്‍ഗീസ് ഹാജരായിരുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ മാസം 26 ന് ശേഷം ഹാജരാകാമെന്ന് വര്‍ഗീസ് അറിയിച്ചു. എന്നാല്‍ ഈ മറുപടി തള്ളിയാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയിട്ടുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെ ഏരിയ കമ്മിറ്റികൾ അടക്കം വിവിധ കമ്മറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും ഇ ഡി നിർദേശം നൽകിയിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.

സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്.
പ്രചാരണം അവസാന ലാപ്പിലേക്ക്; കൊട്ടിക്കലാശം നാളെ; കേരളം അടക്കം 88 മണ്ഡലങ്ങള്‍ വെള്ളിയാഴ്ച പോളിങ് ബൂത്തില്‍

കരുവന്നൂർ ബാങ്കിൽ മാത്രം സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ ആരോപണം. രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയായ എംഎം വർഗീസിന്റെ അറിവോടെയാണെന്നും ഇഡി ആരോപിച്ചിരുന്നു. എന്നാൽ, പാർട്ടിക്ക് ഒരിടത്തും രഹസ്യ അക്കൗണ്ടുകൾ ഇല്ലെന്നാണ് വർഗീസിന്റെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com