ലോക്‌സഭ തെരഞ്ഞെടുപ്പ്; അധിക സർവീസുമായി കെഎസ്‌ആർടിസി

തിരക്ക് പരി​ഗണിച്ചാണ് കെഎസ്ആർടിസി അധിക സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്
കെഎസ്ആര്‍ടിസി ബസ്
കെഎസ്ആര്‍ടിസി ബസ് ഫയല്‍ചിത്രം

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ അധിക സർവീസ് നടത്താൻ കെഎസ്‌ആർടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് ആളുകൾ യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരി​ഗണിച്ചാണ് കെഎസ്ആർടിസി അധിക സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള 150ലധികം ബസുകളാണ് ഓടിക്കുന്നത്.

കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, നിലമ്പൂർ, പെരിന്തൽമണ്ണ തുടങ്ങിയ ഡിപ്പോകളിൽ നിന്ന് തൃശൂർ, എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പർ എക്സ്‌പ്രസ്സ്, സൂപ്പർ ഫാസ്റ്റ്-സൂപ്പർ ഡീലക്സ്, എസി ലോഫ്ളോർ ബസുകളാണ് ഓടിക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം സെൻട്രൽ, ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകളിൽ നിന്ന്‌ കോട്ടയം, എറണാകുളം ഭാഗത്തേക്കും ബസുകളുണ്ടാകും. സൂപ്പർ ക്ലാസ് ബസുകൾ ലഭ്യമല്ലാത്തയിടങ്ങളിൽ ഫാസ്റ്റ് പാസഞ്ചറുകൾ സർവീസിന് അയയ്ക്കും. തിരുവനന്തപുരം നഗരപരിധിയിലെ വോട്ടർമാരുടെ സൗകര്യാർഥം വെഞ്ഞാറമൂട്, പേരൂർക്കട, മണ്ണന്തല, വട്ടപ്പാറ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് ഓർഡിനറി ബസുകളുമുണ്ടാകും.

കെഎസ്ആര്‍ടിസി ബസ്
ടൂറിസത്തെ ബാധിക്കുന്നു; ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന

യാത്രക്കാരുടെ തിരക്ക് അധികമായാൽ ആവശ്യാനുസരണം ബസ് സർവീസുകൾ ക്രമീകരിക്കുമെന്നും കെഎസ്‌ആർടിസി അറിയിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും സർവീസ് സമയം ക്രമീകരിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com