സ്‌കൂൾ വിദ്യാർത്ഥികൾക്കായി സമ്മർ ക്യാമ്പ് മെയ് ആറു മുതൽ

സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ സ്വതന്ത്രസോഫ്റ്റ്‌വെയറിൽ താൽപര്യം വളർത്തുക ലക്ഷ്യം
വിദ്യാർത്ഥികൾക്കായി സമ്മർ ക്യാമ്പ്
വിദ്യാർത്ഥികൾക്കായി സമ്മർ ക്യാമ്പ്പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ സ്വതന്ത്രസോഫ്റ്റ്‌വെയറിൽ താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലവിൽ 8 മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിൽ നടത്തുന്ന ക്യാമ്പ് മെയ് 6 മുതൽ 10 വരെ കാര്യവട്ടം സ്‌പോർട്സ് ഹബ്ബിലെ ഐസിഫോസിൽ നടക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തത്സമയ ക്ലാസുകൾ, വ്യവസായ വിദ​ഗ്ധരുടെ ഘടനാപരമായ പാഠ്യപദ്ധതി, സിമുലേഷനുകളിലൂടെയും പ്രോജക്ടുകളിലൂടെയും പ്രായോഗിക പരിജ്ഞാനം എന്നിവ കോഴ്‌സിന്റെ സവിശേഷതകളാണ്. ഓഫ് ലൈൻ മോഡിൽ (രാവിലെ 10 മുതൽ അഞ്ചുവരെ) നടത്തുന്ന ക്യാമ്പിലൂടെ സ്വതന്ത്രസോഫ്റ്റ്‌വെയർ, ഉബുണ്ടു ബേസിക്സ്, സ്ക്രൈബസ്- ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റുവെയർ, പ്രോഗ്രാമിംഗ്, പൈത്തൺ, എഐ എന്നീ വിഷയങ്ങളെപ്പറ്റിയുള്ള പരിശീലനം നൽകും.

വിദ്യാർത്ഥികൾക്കായി സമ്മർ ക്യാമ്പ്
വോട്ട് ചെയ്യാൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയൽ രേഖകൾ

30 പേർക്കു പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെയാണ് ആദ്യം പരിഗണിക്കുന്നത്. മേയ് 2 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://icfoss.in/event-details/182 സന്ദർശിക്കുക അല്ലെങ്കിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ 7356610110 | 0471-2413012/13/14 | 9400225962 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com